Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണവില വീണ്ടും ഉയർന്നു; പവന് 560 രൂപ വർധന, വില 1.05 ലക്ഷം കടന്നു

സ്വർണവില വീണ്ടും ഉയർന്നു; പവന് 560 രൂപ വർധന, വില 1.05 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,760 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർധന രേഖപ്പെടുത്തി. നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,220 രൂപയാണ്.

തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. ഇന്നലെ പവന് 120 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് നിലവിലെ വില വർധനയ്ക്ക് പ്രധാന കാരണം. അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ എണ്ണവില ഉയർന്നതും, ഇതുമായി ബന്ധപ്പെട്ട ആഗോള സാമ്പത്തിക ആശങ്കകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

എണ്ണവില വർധനയെ തുടർന്നുണ്ടായിരുന്ന പണപ്പെരുപ്പ ഭീഷണി അമേരിക്കയിൽ കുറഞ്ഞതോടെ സ്വർണവില തിരിച്ചുകയറാൻ തുടങ്ങിയിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള താൽപര്യം വർധിച്ചതും വില ഉയരാൻ കാരണമായി.

കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവ് സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമായിരുന്നെങ്കിലും, വീണ്ടും വില ഉയർന്നത് നിക്ഷേപകർക്ക് അനുകൂല വാർത്തയായാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക് ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ്. അതേസമയം, ഡിസംബർ 23നാണ് ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Save your stories

Sign in