Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

‘ഗാട്ട കുസ്തി 2’ ഹിറ്റിലേക്ക് കുതിക്കുമ്പോൾ; ‘സംഭവക്കാരി’ വീഡിയോ ഗാനവും പുറത്ത്

‘ഗാട്ട കുസ്തി 2’ ഹിറ്റിലേക്ക് കുതിക്കുമ്പോൾ; ‘സംഭവക്കാരി’ വീഡിയോ ഗാനവും പുറത്ത്

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായ സ്പോർട്സ് ഫാമിലി എന്റർടെയ്‌നർ ‘ഗാട്ട കുസ്തി 2’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ ‘സംഭവക്കാരി’യുടെ വീഡിയോ പുറത്തിറങ്ങി. റിലീസിന് പിന്നാലെ തന്നെ ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ജൂലൈ 3ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് E4 എന്റർടെയ്ൻമെന്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.

മോഹൻ രാജൻ വരികൾ രചിച്ച ‘സംഭവക്കാരി’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷോൺ റോൾഡനാണ്. ഷോൺ റോൾഡനും സൈന്ദവിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും ചേർന്നുള്ള നൃത്തവും ഇരുവരുടെയും പ്രണയ നിമിഷങ്ങളും ഗാനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.തമിഴ്നാട്ടിനൊപ്പം കേരളത്തിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി, ഇവരുടെ മകൾ എന്നിവരെ ചുറ്റിപ്പറ്റി നടക്കുന്ന രസകരവും വൈകാരികവുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബഹാസ്യവും വികാരനിമിഷങ്ങളും ആക്ഷനും ഗുസ്തി രംഗങ്ങളും സമന്വയിപ്പിച്ച ഒരു സമ്പൂർണ ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗം എത്തുന്നത്.ചിത്രത്തിൽ രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്ട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡോ. ഇഷാരി കെ. ഗണേഷും വിഷ്ണു വിശാലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം കെ.എം. ഭാസ്കരൻ, സംഗീതം ഷോൺ റോൾഡൻ, എഡിറ്റിംഗ് ഭരത് വിക്രമൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.


Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Save your stories

Sign in