Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രളയ ദുരിതാശ്വാസത്തിനെന്നു പറഞ്ഞ് പിരിവ്; ഒരാള്‍ പിടിയില്‍

പ്രളയ ദുരിതാശ്വാസത്തിനെന്നു പറഞ്ഞ് പിരിവ്; ഒരാള്‍ പിടിയില്‍
കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ത്ഥിച്ച് കടകളില്‍ കയറി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാറിനെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പണം വേണമെന്നായിരുന്നു ഇയാള്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും പല കടകളിലും കയറി ആവശ്യപ്പെട്ടത്. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണ് തന്നെയെന്നും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീത് ബുക്കും ഇയാളില്‍ നിന്ന് കണ്ടെടുത്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ആദ്യം രാമനാട്ടുകര നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പില്‍ പോയി, കിറ്റ് കൈമാറി ചിത്രമെടുത്തു. പിന്നീട് ഈ ഫോട്ടോ എഡിറ്റ് ചെയ്ത് പിരിവ് തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു. സുനില്‍കുമാറിനെ പൊലിസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in