Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം, കഴിയില്ലെങ്കില്‍‍ ചികിത്സയെങ്കിലും നല്‍കണം' : ശശി തരൂര്‍ എം.പി

'ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം, കഴിയില്ലെങ്കില്‍‍ ചികിത്സയെങ്കിലും നല്‍കണം' : ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി : ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാനുഷിക പരിഗണന വെച്ച് ജയില്‍ മോചിതനാക്കണമെന്ന് ശശി തരൂര്‍ എംപി. ഇതിന് കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് ചികിത്സയെങ്കിലും നല്‍കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തെ കൊവിഡ് ടെസ്റ്റിന് വിധേയനാക്കുന്നില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ്ശശി തരൂരിന്‍റെ പ്രതികരണം. ‘മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ജയില്‍മോചിതനാക്കിയേ തീരൂ. അദ്ദേഹത്തിന് അതിനുള്ള എല്ലാ അവകാശവുമുണ്ട്. ഇനി അങ്ങനെ ജയില്‍ മോചിതനാക്കാന്‍ സാധിക്കില്ല എന്നാണെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കണം, മനുഷ്യനെ പോലെ പരിഗണിക്കുകയെങ്കിലും വേണം. ഒരു നിരപരാധിയെ തടവില്‍ വെക്കുന്നത് തന്നെ ഏറ്റവും മോശമായ കാര്യമാണ്. അതും പോരാതെ, ആ തടവിലെ അവസ്ഥ തന്നെ ഒരു ശിക്ഷാരീതിയായി മാറുന്ന തരത്തിലാകുന്നത് അംഗീകരിക്കാനാവില്ല’ - ശശി തരൂര്‍ ട്വീറ്റ് ചെയ്തു. https://twitter.com/ShashiTharoor/status/1394539493131132932  

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in