Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തനിക്കെതിരെയുള്ള വ്യാജ പോസ്റ്റർ നിയമസഭയിൽ ഉയർത്തിക്കാട്ടി ഫാത്തിമ തെഹ്‌ലിയ; സൈബർ അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർ

തനിക്കെതിരെയുള്ള വ്യാജ പോസ്റ്റർ നിയമസഭയിൽ ഉയർത്തിക്കാട്ടി ഫാത്തിമ തെഹ്‌ലിയ; സൈബർ അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർ

സമൂഹമാധ്യമങ്ങളിലെ അനിയന്ത്രിതമായ സൈബർ ആക്രമണങ്ങൾക്കും സ്ത്രീവിരുദ്ധതയ്ക്കുമെതിരെ നിയമസഭയിൽ ശക്തമായി ശബ്ദമുയർത്തി ഫാത്തിമ തെഹ്‌ലിയ എം.എൽ.എ. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അപകീർത്തികരമായ പോസ്റ്റർ നിയമസഭയിൽ ഉയർത്തിക്കാട്ടിയായിരുന്നു ഫാത്തിമ തെഹ്‌ലിയുടെ വികാരാധീനയായുള്ള പ്രസംഗം. തുടർന്ന്, ഈ പോസ്റ്റർ സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ ആവശ്യപ്പെട്ട സ്പീക്കർ, വിഷയം അടിയന്തര അന്വേഷണത്തിനായി സൈബർ പോലീസിന് കൈമാറുമെന്ന് സഭയെ അറിയിച്ചു.

ആർക്കും എന്തും പറയാൻ കഴിയുന്ന അവസ്ഥയിലേക്ക് നമ്മുടെ സോഷ്യൽ മീഡിയ മാറിയിരിക്കുകയാണെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. മുഖമില്ലാത്ത എത്രയോ മനുഷ്യരാണ് ദിവസേന സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നത്. വർഷങ്ങളായി നമ്മൾ ഓരോരുത്തരും സോഷ്യൽ മീഡിയയുടെ ഈ അതിപ്രസരവും വേട്ടയാടലുകളും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഇത് നിർമ്മിത ബുദ്ധി (AI) ലോകത്തെ മാറ്റിമറിക്കുന്ന കാലമാണെന്നും, ആർക്കും എവിടെയിരുന്നും മറ്റുള്ളവരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജ പോസ്റ്റുകൾ നിർമ്മിക്കാൻ കഴിയുമെന്നത് ഭയപ്പെടുത്തുന്നതാണെന്നും തെഹ്‌ലിയ ഓർമ്മിപ്പിച്ചു. എല്ലാ സ്ത്രീകൾക്കും പൊതുമധ്യത്തിലും സമൂഹമാധ്യമങ്ങളിലും ഭയമില്ലാതെ, മാന്യമായി സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണമെന്നും അവർ സഭയിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in