Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർഷകന്‍ കൊല്ലപ്പെട്ട സംഭവം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

കർഷകന്‍ കൊല്ലപ്പെട്ട സംഭവം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി
കർഷക മാർച്ചിൽ പ്രതിഷേധിച്ച യുവകർഷകൻ ശുഭ്‌കരൻ സിംഗിന്‍റെ മരണത്തിൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേഡ് ജഡ്ജിയും രണ്ട് എഡിജിപിമാരും അടങ്ങുന്ന സമിതിയാണ് കേസ് അന്വേഷിക്കുക. മിനിമം താങ്ങുവില എന്ന ആവശ്യവുമായി ഫെബ്രുവരി 13നാണ് രാജ്യ തലസ്ഥാനത്തേക്ക് കർഷകർ മാർച്ച് ആരംഭിച്ചത്. എന്നാൽ അതിർത്തികളിൽ പോലീസ് കർഷകരെ തടഞ്ഞതോടെ സംഘർഷം ആവുകയും കനൗരിയിൽ യുവകർഷകൻ കൊല്ലപ്പെടുകയും ആയിരുന്നു. സമരത്തിനിടെ മരിച്ച ശുഭ്കരൺ സിങ്ങിന്‍റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പഞ്ചാബ് –  ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. റിട്ടയേർഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എഡിജിപിമാരും ഉണ്ട്. കര്‍ഷകന്‍റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബ് സർക്കാരിനെ കോടതി വിമര്‍ശിച്ചു.  ഏന്തുതരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചത് എന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ഹരിയാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സമരം ചെയ്ത കര്‍ഷകരെയും കോടതി വിമര്‍ശിച്ചു. എന്തിനാണ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതെന്നും സ്ത്രീകളെയും കുട്ടികളെയും എന്തിനാണ് സമരത്തില്‍ മുന്നില്‍ നിര്‍ത്തിയതെന്നും കോടതി ചോദിച്ചു. വ്യക്തമായ കാരണങ്ങളാൽ അന്വേഷണം പഞ്ചാബിനോ ഹരിയാനയ്‌ക്കോ കൈമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തേണ്ടതായിട്ടുള്ളതിനാൽ ഇന്നലെ ആരംഭിക്കും എന്ന് അറിയിച്ച കർഷക മാർച്ച് നീട്ടിവെക്കുകയാണെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in