Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട; 24 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി

സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട; 24 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി
കേരളത്തിന്റെ വിവിധയിടങ്ങളിലായി 24 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. ആറ്റിങ്ങലില്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ടുമായി 4 പേര്‍ പിടിയിലായി. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി. ആറ്റിങ്ങലില്‍ നിന്ന് 2000, 200, 500 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. സംഭവത്തിലെ മുഖ്യപ്രതി ഫറോക്ക് സ്വദേശിയായ ഷമീര്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ആറ്റിങ്ങലില്‍ നിന്ന് പിടിയിലായി. ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഷമീര്‍ അച്ചടിച്ച നോട്ടുകള്‍ കോഴിക്കോടു നിന്ന് ആറ്റിങ്ങലില്‍ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു. സംഘാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫറോക്കില്‍ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ട് പിടികൂടിയത്. കള്ളനോട്ട് കൈവശം വച്ച ഫറോക്ക് സ്വദേശിയായ റഷീദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Related articles

See all
Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Save your stories

Sign in