Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Uttar Pradesh| ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്‌ഫോടനം; രണ്ട് സ്‌കൂട്ടറുകളില്‍ പൊട്ടിത്തെറി: നാല് പേര്‍ക്ക് പരിക്ക്

Uttar Pradesh|  ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്‌ഫോടനം; രണ്ട് സ്‌കൂട്ടറുകളില്‍ പൊട്ടിത്തെറി: നാല് പേര്‍ക്ക് പരിക്ക്
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്‌ഫോടനം. കാണ്‍പൂരിലെ തിരക്കേറിയ മെസ്റ്റണ്‍ റോഡിലെ മിശ്രി ബസാറിലാണ് ബുധനാഴ്ച വൈകുന്നേരം സ്‌ഫോടനമുണ്ടായത്. മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്‌കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയുമാണ്. മൂല്‍ഗഞ്ചിലെ മിശ്രി ബസാറിലുള്ള ഒരു പ്ലാസ്റ്റിക് കടയ്ക്ക് പുറത്താണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന പടക്കങ്ങളോ അല്ലെങ്കില്‍ ഒരു ബാറ്ററിയോ പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. സ്‌ഫോടനത്തിന്റെ ശബ്ദം ഏകദേശം 500 മീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കാല്‍നടപ്പാതയിലെ കടകള്‍ ചിതറിപ്പോകുകയും സമീപത്തെ വീടുകളുടെ ജനലുകള്‍ തകരുകയും ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകയും തീയും കമ്പോളത്തില്‍ വലിയ പരിഭ്രാന്തി പരത്തി. നിലവില്‍, സ്ഥലത്ത് ബോംബ് സ്‌ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും പരിശോധന തുടരുകയാണ്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുമായി പൊലീസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in