Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Jammu Kashmir| കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

Jammu Kashmir| കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് സംഭവം. ഭീകരവാദികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഏറ്റുമുട്ടലിന്റെ തുടക്കത്തില്‍ ഒരു ഭീകരവാദിയെ വധിച്ചെങ്കിലും, ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഒരു ഭീകരവാദിയെ കൂടി സൈന്യം വധിച്ചു. ഈ സമയത്ത് രണ്ട് സൈനികര്‍ക്ക് കൂടി വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി. കൊല്ലപ്പെട്ട രണ്ട് ഭീകരവാദികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇവര്‍ ലഷ്‌കര്‍ ഭീകരവാദികളാണെന്നാണ് സൈന്യം നല്‍കുന്ന സൂചന. വധിക്കപ്പെട്ടവരില്‍ ഒരാള്‍ പാക് പൗരനാണ്. റഹ്‌മാന്‍ ഭായ് എന്ന പേരിലറിയപ്പെടുന്ന ഇയാള്‍ പാക് സ്വദേശിയാണെന്നാണ് വിവരം. മറ്റൊരാള്‍ കശ്മീര്‍ സ്വദേശിയാണെന്ന് കരുതുന്നു. മറ്റ് ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in