Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തമിഴ്നാട് ബിജെപിയിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; എച്ച് രാജ കോടികള്‍ മുക്കിയെന്ന് ആരോപണം

തമിഴ്നാട് ബിജെപിയിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; എച്ച് രാജ കോടികള്‍ മുക്കിയെന്ന് ആരോപണം
ചെന്നൈ : തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കേരള ബിജെപിയെ പ്രതിസന്ധിയിലാക്കിയതിനിടെ തമിഴ്നാട്ടിലും ഫണ്ട് മുക്കല്‍ ആരോപണം. ബിജെപി മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ എ​ച്ച് രാ​ജ കോ​ടി​ക​ളു​ടെ തെരഞ്ഞെടുപ്പ് ഫ​ണ്ട്​ മു​ക്കി​യ​താ​യാ​ണ്​  ആ​രോ​പ​ണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജ പുതിയ വീട് നിര്‍മാണം തുടങ്ങിയതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന കമ്മിറ്റികള്‍ വഴി ലഭിച്ച കോടികളുടെ ഫണ്ട് രാജ മുക്കിയതായാണ് ആക്ഷേപം. നാ​ലു​കോ​ടി രൂ​പ​യു​ടെ ഫ​ണ്ട്​ എ​ച്ച് രാ​ജ മു​ഴു​വ​നാ​യും മു​ക്കി​യ​താ​യും ഈ തു​ക സ്വ​ന്തം വീ​ട്​ നി​ർ​മാ​ണ​ത്തി​ന്​ ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണ്ണാ ഡിഎം​കെ സ​ഖ്യ​ത്തി​ൽ 20 സീ​റ്റു​ക​ളി​ല്‍​ ബി​ജെ​പി മ​ത്സ​രി​ച്ചെങ്കിലും നാ​ലു​പേ​ർ മാ​ത്ര​മാ​ണ്​ വി​ജ​യി​ച്ച​ത്. തമിഴ്നാട് സംസ്ഥാന  പ്ര​സി​ഡന്‍റ്​ എ​ൽ മു​രു​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തോ​റ്റു. കാരക്കുടിയില്‍ മത്സരിച്ച രാജയും പരാജയപ്പെട്ടു. കോ​ടി​ക​ളു​ടെ ഫ​ണ്ട്​ ല​ഭിച്ചിട്ടും അതൊന്നും​ ചെ​ല​വ​ഴി​ച്ചി​ല്ലെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രാജ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് പ്രവര്‍ത്തകര്‍ നിരന്തരം പരാതി പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ശിവഗംഗ ജില്ലാ പ്രസിഡന്‍റുള്‍പ്പെടെ നിരവധി ഭാരവാഹികള്‍ രാജിവെക്കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in