Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വപ്നയുടെ ശബ്ദരേഖ : അന്വേഷണം  ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയതായി സൂചന ; സ്ഥിരീകരിക്കാതെ ജയിൽ വകുപ്പ്

സ്വപ്നയുടെ ശബ്ദരേഖ : അന്വേഷണം  ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയതായി സൂചന ; സ്ഥിരീകരിക്കാതെ ജയിൽ വകുപ്പ്
  തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പ്രചരിച്ചതിൽ അന്വേഷണം  ആവശ്യപ്പെട്ട് എൻഫോഴ്സ്മെമെന്‍റ് ഡയറക്ടറേറ്റ് ജയിൽ മേധാവിക്ക് കത്ത് നൽകിയതായി സൂചന. എന്നാൽ കത്ത് ലഭിച്ചെന്ന കാര്യം ജയിൽ വകുപ്പ് സ്ഥിരീകരിച്ചില്ല. അതേസമയം ദക്ഷിണമേഖല ജയിൽ ഡിഐജി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇഡിക്ക് കൈമാറിയേക്കും. സ്വപ്ന  ശബ്ദരേഖ റെക്കോഡ് ചെയ്ത സാഹചര്യം ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇന്നലെ ജയിൽ മേധാവിക്ക് കത്ത് നൽകിയതായാണ് സൂചന. ഇ.ഡി വൃത്തങ്ങൾ കത്ത് നൽകിയെന്ന് പറയുമ്പോഴും ഇക്കാര്യം ജയിൽ മേധാവിയുടെ ഓഫീസ് സ്ഥിരീകരിക്കുന്നില്ല. കത്ത് നേരിൽ കണ്ടിട്ടില്ലെന്നാണ് ജയിൽ ഡി.ജി.പിയുടെ വിശദീകരണം. ഇന്ന് പരിശോധിച്ച ശേഷം തുടർ നടപടി തീരുമാനിച്ചേക്കും. ഇഡിക്ക് മറുപടിയായി   ദക്ഷിണമേഖല ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. ശബ്ദരേഖയുടെ ഉറവിടത്തിലടക്കം അന്വേഷണം നടത്താൻ പൊലീസ് മേധാവിക്ക് ശുപാർശ കൈമാറിയതും ഇഡിയ്ക്ക് നൽകുന്ന മറുപടിയിൽ ജയിൽ വകുപ്പ് അറിയിച്ചേക്കും.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in