Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍ ; ഗുരുതര പരാമർശങ്ങളുമായി ഇ.ഡി റിപ്പോർട്ട്

സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍ ; ഗുരുതര പരാമർശങ്ങളുമായി ഇ.ഡി റിപ്പോർട്ട്
  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും നയതന്ത്ര ചാനല്‍ വഴിയുള്ള കടത്തിനെക്കുറിച്ചും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്‍റെ ടീമിനും  അറിയാമായിരുന്നുവെന്നും ഇ.ഡി. ശിവശങ്കറിന്‍റെ  കസ്റ്റഡി നീട്ടിനല്‍കാനുള്ള അപേക്ഷയിലാണ് ഇ.ഡിയുടെ പരാമർശങ്ങള്‍. ലൈഫ് മിഷന്‍, കെ-ഫോണ്‍ ഇടപാടുകള്‍ ശിവശങ്കറിന് അറിയാമായിരുന്നെന്നും ഇ.ഡി.തുടര്‍ന്നും ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചു. സ്വപ്നയ്ക്ക് സ്മാര്‍ട്സിറ്റി, കെഫോണ്‍, ലൈഫ് പദ്ധതികളുമായി ബന്ധമുണ്ട്. രഹസ്യവിവരങ്ങള്‍ സ്വപ്നയുമായി പങ്കിട്ടതിന് വാട്സാപ് ചാറ്റുകള്‍ തെളിവ്. സന്തോഷ് ഈപ്പനുമായും ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ലൈഫ്മിഷന്‍, കെ ഫോണ്‍ കരാറുകളില്‍ യൂണിടാകിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.    

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in