Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന

മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന
Maneka-Gandhi-controversey കേന്ദ്ര മന്ത്രി മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന. സുൽത്താൻപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വോട്ടർമാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സ്ഥാനാർഥി മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന. തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തിരിച്ച് ഒന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രസംഗം. പ്രസംഗം ചട്ടലംഘനമാണെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകി. ഈ പരാമര്‍ശത്തിന്‍റെ പേരില്‍ സുല്‍ത്താന്‍പുര്‍ കളക്ടര്‍ മനേകയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി. മേനകയെ തെരഞ്ഞെടുത്തില്ലെങ്കില്‍ മണ്ഡലത്തിലെ മുസ്ലിങ്ങള്‍ക്ക് ജോലി നല്‍കില്ലെന്ന ഒരു പ്രാദേശിക നേതാവിന്‍റെ പ്രസംഗത്തിനു പിന്നാലെയാണ് മേനകയുടെ വിവാദ പരാമര്‍ശം വന്നത്. എന്നാല്‍, തന്‍റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നായിരുന്നു മനേകയുടെ നിലപാട്. യുപിയിലെ പിലിബിത്ത് മണ്ഡലത്തില്‍നിന്നുള്ള എംപിയായ മനേക ഗാന്ധിയും സുല്‍ത്താന്‍പുര്‍ എംപിയും മകനുമായ വരുണ്‍ ഗാന്ധിയും തമ്മില്‍ മണ്ഡലങ്ങള്‍ ഇക്കുറി വച്ചുമാറുകയായിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in