Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിജെപിയുടെ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്; വിലക്കിയതു കേന്ദ്രമന്ത്രി ചിട്ടപ്പെടുത്തിയ ഗാനം

ബിജെപിയുടെ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്; വിലക്കിയതു കേന്ദ്രമന്ത്രി ചിട്ടപ്പെടുത്തിയ ഗാനം
ബിജെപിയുടെ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്.  കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ചിട്ടപ്പെടുത്തിയ ഗാനത്തിനാണു വിലക്ക്.  ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. ഗാനത്തിനു മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടത്തും ഇതുപയോഗിച്ചു കണ്ടെന്നും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് ബസു അറിയിച്ചു.  മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതു പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാവില്ല’ എന്ന രീതിയിലുള്ള  ഗാനത്തിന്‍റെ ഉള്ളടക്കത്തിനെതിരേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. [embed]https://twitter.com/SuPriyoBabul/status/1107896074969079808[/embed] അമിത് ചക്രബര്‍ത്തി എഴുതിയ ഗാനത്തിന് ശബ്ദം നല്‍കിയത് ബാബുല്‍ സുപ്രിയോ തന്നെയാണ്.  ബംഗാളില്‍ താമര വിരിയുന്നതായും തൃണമൂല്‍ കോണ്‍ഗ്രസിനോട് ‘നോ’ പറയുന്നതായും ഗാനത്തില്‍ പരാമര്‍ശമുണ്ട്. ‘ഈ തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാവില്ല’ എന്ന വാചകത്തോടെ ഈ ഗാനം സുപ്രിയോ ട്വീറ്റ് ചെയ്തിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in