Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഇംപീച്ച്‌മെന്‍റ് വ്യവസ്ഥകൾ അടങ്ങിയ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് നടപടികൾ ആരംഭിക്കാനിരിക്കെ നാൻസി പെലോസിക്ക് ഡോണാൾഡ് ട്രംപിന്‍റെ കത്ത്

ഇംപീച്ച്‌മെന്‍റ് വ്യവസ്ഥകൾ അടങ്ങിയ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് നടപടികൾ ആരംഭിക്കാനിരിക്കെ നാൻസി പെലോസിക്ക് ഡോണാൾഡ് ട്രംപിന്‍റെ കത്ത്
ജനപ്രതിനിധി സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഇംപീച്ച്‌മെൻറ് നടപടികൾ അവസാന ഘടത്തിലേക്ക് കടക്കവെ, സ്പീക്കർ നാൻസി പെലോസിക്ക് ഡോണാൾഡ് ട്രംപിന്‍റെ കത്ത്. ഇംപീച്ച്‌മെൻറ് നീക്കം അമേരിക്കയെ തകർക്കാനുള്ള ശ്രമമാണെന്നും തെളിവുകൾ ഹാജരാക്കാനുള്ള അവകാശം വകവെച്ച് തന്നില്ലെന്നും ട്രംപ് കത്തിൽ ആരോപിക്കുന്നു. അതേസമയം ഇംപീച്ച്‌മെന്‍റ് വ്യവസ്ഥകൾ അടങ്ങിയ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് നടപടികൾ ഇന്ന് ആരംഭിക്കുകയാണ്. നിർബന്ധിത സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ഇംപീച്ച്‌മെന്‍റ് എന്ന വാക്കിനെ നിങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തിൽ ട്രംപ് കുറ്റപ്പെടുത്തുന്നു. അമേരിക്കൻ ജനാധിപത്യത്തിലെ തെളിവുകൾ ഹാജരാക്കാനുള്ള അവകാശം പ്രസിഡൻറ് ആയിട്ടുപോലും വകവെച്ചു തന്നില്ലെന്നും കത്തിൽ പരാതിപ്പെടുന്നുണ്ട്. എന്നാൽ, ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകൻ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന്, നാറ്റോയുടെ എഴുപതാമത് ഉച്ചോകോടി നടക്കുന്നതിനാൽ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറി. ഈ ആഴ്ച തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കി നടപടികൾക്ക് വേഗം കൂട്ടാനാണ് നീക്കം. നടപടികൾ സെനറ്റിൻറെ പരിഗണനയ്ക്ക് എത്തുകയും രണ്ടിൽ മൂന്ന് ഭൂരിപക്ഷത്തിൽ പാസാവുകയും ചെയ്താൽ ട്രംപിന് സ്ഥാനം നഷ്ടമാകും. 2020 ലെ തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലിനായി ട്രംപിൻറെ ഓഫീസ് കൃത്യവിലോപം നടത്തിയെന്നാണ് ഇംപീച്ച്‌മെൻറ് നടപടിക്ക് ആധാരമായ കുറ്റം.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in