Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി വി അൻവർ എം എൽ എ ചെയർമാനായ റീ ബിൽഡ് നിലമ്പൂർ പദ്ധതിക്കെതിരെ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്

പി വി അൻവർ എം എൽ എ ചെയർമാനായ റീ ബിൽഡ് നിലമ്പൂർ പദ്ധതിക്കെതിരെ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്
പി.വി.അൻവർ ചെയർമാനായി നിലന്പൂരിലെ പ്രളയ പുനരധിവാസത്തിന് രൂപീകരിച്ച റീബിൽഡ് നിലമ്പൂരിന്‍റെ പ്രവർത്തനത്തിൽ ആശങ്ക. ഏക്കറുകണക്കിന് സ്ഥലവും നൂറുകണക്കിന് വീടുകൾക്കുള്ള സഹായവും ലഭിച്ചിട്ടും നിർമാണ പ്രവൃത്തി തുടങ്ങാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ ജാഫർമാലിക് പറഞ്ഞു. വഴിവിട്ട ഇടപാടുകൾ നടത്താൻ എം.എൽ.എ. നിർബന്ധിക്കുകയാണെന്നും കളക്ടർ ആരോപിച്ചു. റീ ബിൽഡ് നിലമ്പൂരിന് സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ വില കൊടുത്തു വാങ്ങണമെന്ന നിർദേശം അംഗീകരിക്കാനാകില്ലെ ന്നും കളക്ടർ പറഞ്ഞു. നിലമ്പൂരിനെ പാടെ തകർത്ത പ്രളയം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുമ്പോളും പുനർനിർമാണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പ്രതികരണം. റീബിൽഡ് നിലമ്പൂരിന്‍റെ പ്രവർത്തനങ്ങളിൽ താൻ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് ജാഫർ മാലിക് വ്യക്തമാക്കി. കഴിഞ്ഞ പ്രളയത്തിൽ കവളപ്പാറയിലും സമീപ പ്രദേശങ്ങളിലുമായി വീടും സ്ഥലവും നഷ്ടപ്പെട്ടത് നൂറ്റി അമ്പത് കുടുംബങ്ങൾക്കാണ്. ഇവർക്ക് ഭൂമിക്കായി ലഭിക്കുന്ന ഒന്പത്‌കോടിയിൽ കയ്യിട്ട് വാരാനാണ് ചിലരുടെ ശ്രമമെന്ന് എം എയുടെ പേര് പറയാതെ കളക്ടർ പറഞ്ഞു. തെറ്റിന് കൂട്ടു നിൽക്കാൻ തന്നെ കിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. കവളപ്പാറയിലെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിൻറെ കാരണം സ്വാർത്ഥ താൽപര്യത്തോടെയും ഭൂമാഫിയയെ സഹായിക്കാനുമുള്ള ചിലരുടെ ഇടപെടലാണെന്നും ആരുടെയും പേരെടുത്തുപറയാതെ ജില്ലാ കളക്ടർ പറഞ്ഞു. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായുള്ള ഭവന നിർമാണ പദ്ധതി തടഞ്ഞ പി വി അൻവർ എംഎൽഎക്കെതിരെ കേസടുക്കുമെന്നും കളക്ടർ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in