Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

23-ാം ദിവസവും തുടരുന്ന പ്രതിഷേധം ; ദേശീയപാതകള്‍ ഉപരോധിച്ച് കർഷകർ ; സമരം കടുപ്പിക്കാന്‍ തീരുമാനം

23-ാം ദിവസവും തുടരുന്ന പ്രതിഷേധം ; ദേശീയപാതകള്‍ ഉപരോധിച്ച് കർഷകർ ; സമരം കടുപ്പിക്കാന്‍ തീരുമാനം
  ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം 23 ആം ദിവസവും  ഡൽഹി അതിർത്തികളിൽ തുടരുന്നു. കർഷകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധവും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങൾ വിലയിരുത്താനും കർഷകർ ഇന്ന് യോഗം ചേരും. അഭിഭാഷകരുമായും കർഷക സംഘടന നേതാക്കൾ കൂടിക്കാഴ്ച നടത്തും. അതേസമയം കർഷക പ്രതിഷേധം മറികടക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നു. പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കർഷകരുമായി ആശയ വിനിമയം നടത്തും. ഉച്ചക്ക്  രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി. അതേസമയം കർഷക പ്രതിഷേധം എപ്പോൾ അവസാനിക്കും എന്ന ചോദ്യവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രതിഷേധങ്ങൾക്കിടയില്‍ ഡൽഹി അതിർത്തികളിൽ മരിച്ച കർഷകരുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. 22 ൽ അധികം കർഷകർക്കാണ് കഴിഞ്ഞ 4 ആഴ്ചക്ക് ഇടയിൽ ഡൽഹി അതിർത്തിയിൽ ജീവൻ നഷ്ടമായത്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in