Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷിരൂർ തിരച്ചലിൽ നിർണായക കണ്ടെത്തൽ; ലോറിയുടെ ഭാഗം കണ്ടെത്തി, അര്‍ജുന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

ഷിരൂർ തിരച്ചലിൽ നിർണായക കണ്ടെത്തൽ; ലോറിയുടെ ഭാഗം കണ്ടെത്തി, അര്‍ജുന്‍റേത് തന്നെയെന്ന് സ്ഥിരീകരണം
  ഷിരൂർ: കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായുള്ള തിരച്ചിലിൽ നിർണായക കണ്ടെത്തൽ. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തിരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർസി ഉടമ മുബീൻ ലോഹഭാഗം തിരിച്ചറിഞ്ഞു. മാസങ്ങളായി നടത്തുന്ന തിരച്ചിൽ അർജുന്‍റെ ലോറിയുടെ ലോഹഭാഗം കിട്ടുന്നത് ഇതാദ്യമാണ്. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ചുവപ്പും വെള്ളയും പെയിന്‍റ് അടിച്ച ഭാഗമാണ് ഇത്. ലോറി ഉടമ മുബീൻ ഡ്രഡ്ജറിൽ പോയാണ് ഈ ലോഹഭാഗം തിരിച്ചറിഞ്ഞത്. നാവികസേന മാർക്ക് ചെയ്ത ഇടത്തിന് സമീപം ആണ് ഈ റോഡ് കിട്ടിയിരിക്കുന്നത്. അർജുന്‍റെ ലോറിയുടേത് എന്ന് സ്ഥിരീകരിക്കുന്ന ഒരു ലോഹഭാഗം ഈ ഘട്ടത്തിലെ തിരച്ചിലിൽ ഇത് ആദ്യമായാണ് കിട്ടുന്നത്. നേരത്തെ ലോറിയിലുണ്ടായിരുന്ന അക്യേഷ്യ മരത്തടികളും, ലോഡ് കെട്ടുന്ന കയറും കിട്ടിയിരുന്നു. ഇന്ന്  ​ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ മറ്റൊരു ലോറിയുടെ ഭാ​ഗം കണ്ടെത്തിയിരുന്നു. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്. അർജുന്‍റെ ലോറിയുടേതാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് മറ്റൊരു ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. അർജുന്‍റെ ലോറി കണ്ടെത്താനായുള്ള തിരച്ചിൽ നാളെയും തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തിരച്ചിൽ തുടരുക. സാഹചര്യം അനുകൂലമല്ലെങ്കിൽ തല്ക്കാലം ഒരു ദിവസം മാത്രമേ തിരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. അർജുന്‍റെ കുടുംബത്തിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന തുടരുന്നത്.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in