Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; നേതൃമാറ്റം ചര്‍ച്ചയായേക്കും

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; നേതൃമാറ്റം ചര്‍ച്ചയായേക്കും

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലുണ്ടായ കടുത്ത അസംതൃപ്തിക്കിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പരാജയഭീതിയില്‍ പാര്‍ട്ടി ആടിയുലയുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ യോഗങ്ങളില്‍ തുറന്ന വിമര്‍ശനങ്ങള്‍ ഉയരുമെന്ന് ഉറപ്പാണ്.

അനിശ്ചിതത്വവും തര്‍ക്കവും നിലനില്‍ക്കുന്ന പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളും തീരുമാനവും ഈ യോഗങ്ങളിലുണ്ടാകും. പിണറായി വിജയന്‍ തന്നെ നേതൃത്വത്തില്‍ തുടരണമോ അതോ പാര്‍ട്ടിയും മുന്നണിയും ഒരു തലമുറമാറ്റത്തിന് തയ്യാറെടുക്കണമോ എന്ന വലിയ ചോദ്യം അണികള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെ, ഡല്‍ഹിയില്‍ നടന്ന പിബി യോഗത്തില്‍ കനത്ത തോല്‍വിയെച്ചൊല്ലി കേന്ദ്രനേതൃത്വത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും കേരളത്തിലെ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ പിബി യോഗം കഴിഞ്ഞ് മടങ്ങിയെത്തിയ പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ നിന്ന് മാറി വാടക വീട്ടിലേക്ക് താമസം മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടതിനും പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കും കാരണമായത് പിണറായിയുടെ പ്രവര്‍ത്തനശൈലിയാണെന്ന വിമര്‍ശനം സംസ്ഥാന കമ്മിറ്റിയില്‍ ശക്തമായി പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related articles

See all
Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Popular News

ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്താന്‍ 'ആനന്ദം'; തദ്ദേശ വകുപ്പിന് കീഴില്‍ പുതിയ വിഭാഗം വരുന്ന...

Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Save your stories

Sign in