Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരഞ്ഞെടുപ്പ് തോൽവിയും ആഡംബര ജീവിതവും പ്രധാന ചർച്ച; സി.പി.എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി ഇന്നും നാളെയും അടിമാലിയിൽ

തിരഞ്ഞെടുപ്പ് തോൽവിയും ആഡംബര ജീവിതവും പ്രധാന ചർച്ച; സി.പി.എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി ഇന്നും നാളെയും അടിമാലിയിൽ

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും പാർട്ടി നേതാക്കൾക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളും ചർച്ച ചെയ്യാൻ സി.പി.എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയും അടിമാലിയിൽ നടക്കും. തിരഞ്ഞെടുപ്പ് തോൽവിയിൽ വിശദമായ ചർച്ചയും സ്വയംവിമർശനവും രണ്ട് ദിവസം നീളുന്ന യോഗത്തിലുണ്ടാകും.

പാർട്ടിയുടെ പരമ്പരാഗത കോട്ടയായിരുന്ന ഉടുമ്പഞ്ചോല മണ്ഡലത്തിലേറ്റ അപ്രതീക്ഷിത പരാജയവും ദേവികുളം മണ്ഡലത്തിൽ എ. രാജ തോറ്റതും കമ്മിറ്റിയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതെളിക്കും. തോൽവിക്ക് പിന്നിലെ സംഘടനാപരമായ വീഴ്ചകൾ പരിശോധിക്കും.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പാർട്ടി നേതാക്കൾ നയിച്ച ആഡംബര ജീവിതവും അനധികൃത സ്വത്ത് സമ്പാദനവും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. നേതാക്കളുടെ ജീവിതരീതി ജനങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ അപമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നത്.

ജില്ലയിലെ 15 ഏരിയാ കമ്മിറ്റികളിൽ നിന്നും വിവിധ ബഹുജന വർഗ്ഗ ബഹുജന സംഘടനകളിൽ നിന്നുമായി 130 പ്രതിനിധികളാണ് അടിമാലിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്


Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മലയോരങ്ങളിൽ രാത്രിയാത്ര നിരോധിച്ചു; മൂന്നാറി...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Save your stories

Sign in