Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വൈഷ്ണയ്ക്ക് വോട്ട് പുനഃസ്ഥാപിച്ചതിലൂടെ തകര്‍ന്നത് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ശ്രമം: കെസി വേണുഗോപാല്‍ എംപി

വൈഷ്ണയ്ക്ക് വോട്ട് പുനഃസ്ഥാപിച്ചതിലൂടെ തകര്‍ന്നത് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ശ്രമം: കെസി വേണുഗോപാല്‍ എംപി
  തിരുവനന്തപുരം നഗരസഭയിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചതിലൂടെ ഭരണ സ്വാധീനത്തില്‍ സിപിഎം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണ് തകര്‍ന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പരാജയ ഭീതിയില്‍ സിപിഎം നടത്തിയ നിയമവിരുദ്ധമായ നടപടിയാണ് ഹൈക്കോടതി ഇടപെടലിലൂടെ തകര്‍ന്നത്.രാഷ്ട്രീയ പ്രേരിതമായിട്ടാണ് വൈഷ്ണയുടെ വോട്ട് നീക്കം ചെയ്തത്.തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തെ സിപിഎം എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ് വൈഷ്ണ സുരേഷിന് നേരിട്ട ദുരനുഭവം.സിപിഎമ്മിന്റെ നെറികേടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥ ലോബിയെ തുറന്ന് കാട്ടാനുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരും. ബിജെപിയെപ്പോലെ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് എതിര് നില്‍ക്കുന്നവരുടെ വോട്ടവകാശം നിഷേധിക്കുന്ന സിപിഎമ്മിന്റെ നീച രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് വൈഷ്ണയുടെ വോട്ടവകാശം പുനഃസ്ഥാപിച്ച നടപടി.ഹൈക്കോടതിയുടെ കര്‍ശനമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. ഇത് ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടേയും വിജയം കൂടിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in