Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനിതാ സബ്കളക്ടര്‍ക്ക് അധിക്ഷേപം; എസ്. രാജേന്ദ്രനെ തള്ളി സി.പി.ഐ

വനിതാ സബ്കളക്ടര്‍ക്ക് അധിക്ഷേപം; എസ്. രാജേന്ദ്രനെ തള്ളി സി.പി.ഐ
റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കലക്ടറെ അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സി.പി.ഐ രംഗത്ത്. അനധികൃതനിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു. എം.എല്‍.എയുടെ പദവിക്ക് യോജിക്കാത്ത വാക്കുകളെന്നും സംസ്‌കാരത്തിന് യോജിക്കാതെ സംസാരിക്കുന്ന എം.എല്‍.എയെ പാര്‍ട്ടി നിയന്ത്രിക്കണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു. നമ്മള്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമവാഴ്ച്ചയെ അംഗീകരിക്കുന്ന നിലപാടല്ല എം.എല്‍.എയില്‍ നിന്നുണ്ടായത്. യാതൊരു ഉത്തരവാദിത്തവുമില്ലാതെ പഞ്ചായത്ത് അവിടെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചത് അതിന് എം.എല്‍.എ പിന്തുണ നല്‍കിയത് ശരിയായില്ല. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കേണ്ടവരാണ് പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ആ നിലയില്‍ പോകേണ്ടതിന് പകരം മറ്റൊരു സംഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ് - ശിവരാമന്‍ പറഞ്ഞു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in