Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തോൽവിയിൽ പുകഞ്ഞ് സിപിഐ; വീഴ്ച പരിശോധിക്കാൻ സംസ്ഥാന നേതൃത്വം; സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും

തോൽവിയിൽ പുകഞ്ഞ് സിപിഐ; വീഴ്ച പരിശോധിക്കാൻ സംസ്ഥാന നേതൃത്വം; സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉറച്ച കോട്ടകളിലുണ്ടായ കനത്ത തിരിച്ചടി പരിശോധിക്കാൻ സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. പാർട്ടിയുടെ കുത്തക സീറ്റുകളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ചിറയന്‍കീഴ്, ചടയമംഗലം, ചാത്തന്നൂര്‍, വൈക്കം, പീരുമേട്, നാദാപുരം എന്നിവിടങ്ങളിലെ അപ്രതീക്ഷിത പരാജയമാണ് സംസ്ഥാന നേതൃത്വം ഗൗരവമായി കാണുന്നത്. തോൽവിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മുതിര്‍ന്ന നേതാവ് സി.എന്‍. ചന്ദ്രന്‍ സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.

ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി വിജയിച്ചത് പാര്‍ട്ടിക്ക് വലിയ ആഘാതമായി മാറിയിട്ടുണ്ട്. ഇക്കാര്യം അതീവ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന നേതൃയോഗത്തിൽ അഭിപ്രായമുയർന്നു. ഇതിനുപുറമെ, ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തി മണ്ഡലം അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പാർട്ടി തീരുമാനം.

അതേസമയം, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തോൽവി സിപിഐ ദേശീയ നേതൃത്വവും ചർച്ച ചെയ്യുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ നേതൃയോഗത്തില്‍ കേരളത്തിലെ തിരിച്ചടി പ്രധാന ചര്‍ച്ചാവിഷയമായി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം സ്വീകരിച്ച കടുംപിടുത്തം ഉൾപ്പെടെയുള്ള ചില നിലപാടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചുവെന്ന വിലയിരുത്തലിലാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in