Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് വ്യാപനം : കര്‍ണാടകയില്‍ നാളെ രാത്രി 9 മണി മുതല്‍ 14 ദിവസം കര്‍ഫ്യൂ

കൊവിഡ് വ്യാപനം : കര്‍ണാടകയില്‍ നാളെ രാത്രി 9 മണി മുതല്‍ 14 ദിവസം കര്‍ഫ്യൂ
ബംഗളുരു : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 14 ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. നാളെ (26-04-2021)  രാത്രി 9 മുതല്‍ 14 ദിവസത്തേക്കാണ് കര്‍ഫ്യൂ. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാവിലെ ആറു മുതല്‍ 10 മണി വരെ അവശ്യസേവനങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ശേഷം കടകള്‍ അടയ്ക്കണം. പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകളിലെ പ്രവർത്തനങ്ങള്‍ക്ക് നിയന്ത്രണമില്ല. കർണാടകത്തിലെ കൊവിഡ് പ്രതിദിന കണക്കുകള്‍ 30,000 കടന്ന് കുതിക്കുകയാണ്. ഞായറാഴ്ച 34,804 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് 14 ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചത്. https://twitter.com/ANI/status/1386605122076086276

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in