Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

COVID| രാജ്യത്ത് കൊവിഡ് ജാഗ്രത; വ്യാപനം രൂക്ഷം; കേസുകള്‍ 4000 കടന്നു

COVID| രാജ്യത്ത് കൊവിഡ് ജാഗ്രത; വ്യാപനം രൂക്ഷം; കേസുകള്‍ 4000 കടന്നു
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവാഴ്ചത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 1,416 പുതിയ കൊവിഡ് കേസുകളാണ്. രാജ്യത്ത് ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 4,000 പിന്നിട്ടെന്നും റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 5 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 37 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെമാത്രം കേരളത്തില്‍ 1,416 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോ മരണവും മഹാരാഷ്ട്രയില്‍ രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയ്ക്കു പുറമെ, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ട്. ആഗോളതലത്തില്‍ കൊവിഡ് ടെസ്റ്റുകളില്‍ വര്‍ധന കണ്ടപ്പോള്‍ത്തന്നെ വ്യാപകമായി ടെസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. കേരളത്തില്‍ കൊവിഡ് കൃത്യമായി ടെസ്റ്റ് ചെയ്യുന്നതുകൊണ്ടാണ് കൊവിഡ് കേസുകളില്‍ വര്‍ധന കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. അധികം തീവ്രമാകാത്ത വകഭേദമാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലാണെന്നും മന്ത്രി പറഞ്ഞു. രോഗങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രത്യേകം മുന്‍കരുതല്‍ സ്വീകരിക്കണം. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് കൊവിഡ് വന്നാല്‍ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായി ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതവേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related articles

See all
Latest News

"തോൽവി ഭയന്ന് മണ്ഡല പുനക്രമീകരണം; വനിതാ ബില്ലിന്റെ മറവിൽ ജനാധിപത്യ കശാപ്പ്": കെ.സി. വേണുഗോ...

Latest News

AI സമ്മിറ്റിൽ ചൈനീസ് നിർമിത റോബോട്ടിക് നായ; സ്വകാര്യ സർവകലാശാലയെ ഉച്ചകോടിയിൽ‌ നിന്ന് പുറത്...

Latest News

തെരുവുനായ കടിയേറ്റാല്‍ സര്‍ക്കാര്‍ 'കനത്ത വില' നല്‍കേണ്ടി വരും; നായപ്രേമികള്‍ക്കും ഉത്തരവാ...

Latest News

ലോക്‌സഭയിൽ പ്രതിഷേധക്കൊടുങ്കാറ്റ്; പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് പ്രിയങ്കാ ഗാന്ധി എം.പി

Save your stories

Sign in