Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ക്യാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും; അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക പുറത്തിറക്കി

ക്യാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും; അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക പുറത്തിറക്കി
ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതിനു പുറമേ വിവിധ ആന്‍റിബയോട്ടിക്കുകളും വാക്സിനുകളും പ്രമേഹത്തിനെതിരായ മരുന്നുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ ക്യാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും. 34 പുതിയ മരുന്നുകളെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയപ്പോൾ 26 മരുന്നുകളെ ഒഴിവാക്കി. നാല് ക്യാൻസർ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്തി. പ്രമേഹത്തിനുള്ള ഇൻസുലിൻ ഗ്ലാര്‍ഗിൻ, ടെനിഗ്ലിറ്റിൻ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു. രണ്ട് ആന്‍റി ഫംഗൽ മരുന്നുകളും പുതിയതായി കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു. പുതുക്കിയ പട്ടികയിൽ 384 മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2015ൽ പ്രസിദ്ധീകരിച്ച പട്ടികയിലുള്ളതിനേക്കാൾ 8 മരുന്നുകൾ കൂടി പുതിയതായി ഉൾപ്പെടുത്തി. 2015ൽ പുറത്തിറക്കിയ പട്ടികയിൽ 376 മരുന്നുകളാണ് ഉണ്ടായിരുന്നത്. അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നൽകിയിട്ടുള്ളൂ എന്നതിനാൽ കൊവിഡ് മരുന്നുകൾ പട്ടികയിൽ ഇല്ല.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in