Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊറോണ വൈറസ് ബാധ : ബോധവത്കരണത്തിന് ഒരു ലക്ഷം മെഡിക്കൽ വിദ്യാർത്ഥികള്‍

കൊറോണ വൈറസ് ബാധ : ബോധവത്കരണത്തിന് ഒരു ലക്ഷം മെഡിക്കൽ വിദ്യാർത്ഥികള്‍
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം മെഡിക്കൽ വിദ്യാർത്ഥികളെ രംഗത്തിറക്കാൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചു. മാർച്ച് മാസത്തോടെ രോഗ ഭീതി പൂർണമായും ഒഴിയുമെന്ന് തൃശൂരിലെ സർവകലാശാല ആസ്ഥാനത്ത് ചേർന്ന വിദഗ്‌ധരുടെ യോഗം വിലയിരുത്തി. ഒരു ലക്ഷം വിദ്യാർത്ഥികൾക്കൊപ്പം പതിനെണ്ണായിരം അധ്യാപകരും ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. കൊറോണയുടെ പശ്ചാത്തലത്തിൽ ആണെങ്കിലും മറ്റ് പകർച്ച വ്യാധികളും തടയുക ലക്ഷ്യമാണ്. പത്ത് ലക്ഷം വീടുകളിൽ പൊതുജനാരോഗ്യ സന്ദേശങ്ങൾ എത്തിക്കും. ആരോഗ്യ സർവകലാശാലയിൽ ചേർന്ന വിദഗ്ധരുടെ യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. കൊറോണ വൈറസ് പകരാനുള്ള വഴികൾ ഏറെ കുറേ അടച്ചിട്ടുണ്ട്. എങ്കിലും ജാഗ്രത തുടരണം. നിപ്പ പോലെ ഗുരുതരമല്ല കൊറോണ. പക്ഷി- മൃഗാദികൾ ഇതുപോലുള്ള വൈറസ് വാഹകരാകുന്ന സാഹചര്യത്തിൽ വെറ്ററിനറി സർവകലാശാലയുമായി കൈ കോർക്കും. പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ഊന്നാനും തീരുമാനിച്ചു. യോഗത്തിൽ ആസൂത്രണ ബോർഡ് അംഗം ഡോ. ബി ഇക്ബാൽ, വി.സി ഡോ.മോഹനൻ കുന്നുമ്മേൽ, ഹാർവാഡ് സർവകലാശാലയിൽ നിന്നുള്ള ഡോ. സുനിൽ ചാക്കോ തുടങ്ങി നിരവധി വിദഗ്ധർ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in