Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം; ബി.ജെ.പി തകര്‍ന്നടിഞ്ഞു

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം; ബി.ജെ.പി തകര്‍ന്നടിഞ്ഞു
ബംഗളൂരു: കര്‍ണാടകയിലെ 1361 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം. ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി 509 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം കൊയ്്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പുറത്തുവിട്ട 1221 സീറ്റില്‍ 509 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 366 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 174 സീറ്റുമായി ജനതാദളും മികച്ച പ്രകടനമാണ് നടത്തിയത്. 172 സീറ്റുകള്‍ മറ്റുള്ളവരും നേടി. 63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട് സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് മെയ് 29നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹംനാബാദ് ടൗണ്‍ മുനിസിപ്പാലിറ്റി കൗണ്‍സിലിലെ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റര്‍ സന്ദേശം പങ്കുവെച്ചു. കൂടുതല്‍ സീറ്റുകള്‍ നേടി ആധികാരിക വിജയത്തിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നതെന്നും അന്തിമ ഫലത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ അറിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in