Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം; ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം; ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു
അഗർത്തല: ത്രിപുരയിലെ അഗർത്തല നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയ് ബർമന് വിജയം.  3202 വോട്ടുകൾക്കാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 17, 241 വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി നേടിയത്. കോണ്‍ഗ്രസിന്‍റെ അതിശക്തമായ മുന്നേറ്റമാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായത്. 2018ല്‍ കേവലം ഒന്നര ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്ന കോൺഗ്രസ് ഇത്തവണ 44 ശതമാനം വോട്ട് നേടിയാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്. 3202 വോട്ടുകൾക്കാണ് തൊട്ടടുത്ത ബിജെപി സ്ഥാനാർത്ഥി അശോക് സിൻഹയെ സുദീപ് റോയ് ബര്‍മന്‍ തോൽപിച്ചത്. കഴിഞ്ഞ തവണ 40 ശതമാനം വോട്ട് നേടി രണ്ടാമതായിരുന്ന സിപിഎം 17 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in