Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാർഷിക രംഗം ഒരു കുത്തകയ്ക്കും തീറെഴുതാൻ കോണ്‍ഗ്രസ് അനുവദിക്കില്ല : രാഹുൽ ഗാന്ധി

കാർഷിക രംഗം ഒരു കുത്തകയ്ക്കും തീറെഴുതാൻ കോണ്‍ഗ്രസ് അനുവദിക്കില്ല : രാഹുൽ ഗാന്ധി
  ന്യൂഡല്‍ഹി : കാർഷിക രംഗം ഒരു കുത്തകയ്ക്കും തീറെഴുതാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുന്നതാണ്. കർഷകരുമായി ചർച്ച നടത്തുന്നതിന് പകരം നിയമങ്ങൾ പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലാം കർഷകർക്ക് വേണ്ടിയാണ് എന്ന് പ്രധാനമന്ത്രി പറയുമ്പോൾ കർഷകർ ഡൽഹി തെരുവുകളിൽ പ്രതിഷേധിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. [embed]https://twitter.com/INCIndia/status/1360138942125731846[/embed] കാർഷിക രംഗം ഒരു കുത്തകയ്ക്കും തീറെഴുതാൻ കോണ്‍ഗ്രസ് അനുവദിക്കില്ല എന്ന് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുന്നതാണ്. കർഷകരുമായി ചർച്ച നടത്തുന്നതിന് പകരം നിയമങ്ങൾ പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലാം കർഷകർക്ക് വേണ്ടിയാണ് എന്ന് പ്രധാനമന്ത്രി പറയുമ്പോൾ കർഷകർ ഡൽഹി തെരുവുകളിൽ പ്രതിഷേധിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് തുടരുന്ന കർഷക പ്രതിഷേധങ്ങൾക്ക് ഊർജം പകരുന്നതാണ് കോണ്‍ഗ്രസിന്‍റെ കിസാന്‍ പഞ്ചായത്തുകൾ. രാജ്യത്തെ 40 ശതമാനം ആളുകളും കാർഷിക മേഖല ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇവർക്കെതിരയാണ് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ആക്രമണം നടത്തുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് മുന്നോ നാലോ ബിസിനസുകാർക്ക് വേണ്ടിയാണ്. ഇവർക്ക് വഴി വെട്ടുക മാത്രമാണ് പ്രധാനമന്ത്രി ചെയുന്നത് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നോട്ട് നിരോധനം ഉൾപ്പെടെ സർക്കാർ നടപ്പാക്കിയ നയങ്ങൾ സാധാരണക്കാരെ തകർത്തു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർക്കും സാധാരണകാർക്കും ഒപ്പം നിന്നുകൊണ്ട് കാർഷിക നിയമങ്ങളെ കോണ്‍ഗ്രസ് ഇല്ലായ്മ ചെയ്യും എന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. രാജസ്ഥാനിലെ പിലിബംഗയിലും പദംപൂരിലുമാണ് രാഹുൽ ഗാന്ധി കിസാന് പഞ്ചായത്തുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. നാളെ നടക്കുന്ന ട്രാക്ടർ റാലിയിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in