Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസിന് തീരാനഷ്ടം: ശ്രീപ്രകാശ് ജയ്സ്വാളിന്റെ വിയോഗത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു

കോണ്‍ഗ്രസിന് തീരാനഷ്ടം: ശ്രീപ്രകാശ് ജയ്സ്വാളിന്റെ വിയോഗത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാളിന്റെ നിര്യാണത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ കൂറ് മാതൃകയാണെന്നും, അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് നികത്താനാവാത്ത നഷ്ടമാണെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 'മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശ്രീപ്രകാശ് ജയ്സ്വാള്‍ ജിയുടെ വിയോഗ വാര്‍ത്ത അത്യന്തം ദുഃഖകരമാണ്. പൊതുസേവനവും പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ കൂറും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസിന് നികത്താനാവാത്ത നഷ്ടമാണ്. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കും അനുയായികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു'- രാഹുല്‍ ഗാന്ധി കുറിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാള്‍ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 81 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തമായ മുഖങ്ങളിലൊരാളായിരുന്ന ജയ്സ്വാള്‍. മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ സുപ്രധാന അംഗമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in