Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര സർക്കാർ കർഷകരെ അപമാനിക്കുന്നു ; ഭാരത് ബന്ദിന് കോണ്‍ഗ്രസ് പിന്തുണ

കേന്ദ്ര സർക്കാർ കർഷകരെ അപമാനിക്കുന്നു ; ഭാരത് ബന്ദിന് കോണ്‍ഗ്രസ് പിന്തുണ
  ന്യൂഡല്‍ഹി : കർഷക സംഘടനകൾ ആഹ്വനം ചെയ്ത ഭാരത് ബന്ദിന്  കോണ്‍ഗ്രസ് പൂർണപിന്തുണ നല്‍കും.  ദേശീയ വക്താവ് പവന്‍ ഖേരയാണ് ഇക്കാര്യം വ്യക്തമാക്കിയത്.   കോർപറേറ്റ് മുതലാളിമാരെ സഹായിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയത്. കർഷക സംഘടനകൾക്ക് പാകിസ്ഥാൻ പിന്തുണ എന്ന കേന്ദ്ര വാദം അപഹാസ്യവും കർഷകരെ അപമാനിക്കുന്നതെന്നും പാർട്ടി വിമർശിച്ചു. കൊവിഡ് മഹമാരിയിലും കോർപറേറ്റ് മുതലാളിമാരെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് കൂടി ആലോചനകൾ ഇല്ലാതെ കാർഷിക നിയമങ്ങൾ പാസാക്കിയത്. കർഷക താൽപ്പര്യം മുൻനിർത്തിയാണ് കാർഷിക നിയമങ്ങൾ പാസാക്കിയത് എങ്കിൽ കർഷകരുമായി കൂടിയാലോചനകൾ ഉണ്ടാകുമായിരുന്നു എന്നും പവൻ ഖേര പറഞ്ഞു. കർഷക പ്രതിഷേധത്തിന് വിദേശ ഫണ്ടിങ് ഉണ്ട് എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ കർഷകരെ അപമാനിക്കുന്നതാണ്. രാജ്യത്തിന്റെ വികസനത്തിനും നിലനിൽപ്പിനും കർഷകർ നൽകുന്ന സംഭാവനകളെ കേന്ദ്ര സർക്കാർ വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in