Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അതിഥി തൊഴിലാളികളുടെ ദുരിതം: കോൺഗ്രസിന്‍റെ ഇടപെടൽ ഫലം കണ്ടു; അന്യസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

അതിഥി തൊഴിലാളികളുടെ ദുരിതം: കോൺഗ്രസിന്‍റെ ഇടപെടൽ ഫലം കണ്ടു; അന്യസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
ലോക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഇടപെടൽ ഫലം കണ്ടു. അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് ഉൾപ്പെടെയുള്ളവ സംസ്ഥാനങ്ങൾ വഹിക്കണമെന്ന ഇടക്കാല ഉത്തരവ് കോൺഗ്രസിന്‍റെ നിരന്തര പ്രയത്‌നത്തിനുള്ള അംഗീകാരമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ലോക്ഡൗണിൽ അകപ്പെട്ടു കഴിഞ്ഞിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ നിരന്തരമായ ഇടപെടലാണ് ഇത്തരമൊരു വിധിക്ക് കാരണമായതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി പറഞ്ഞു നേരത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളുടെ കൈയിൽ നിന്നും പണം സ്വീകരിക്കുകയും അവരെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് നടത്തിയത്. അതിഥി തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ച ചെലവുകൾ അതത് പിസിസികൾ വഹിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് പഞ്ചാബ്, കർണാടക, മധ്യപ്രദേശ് പിസിസികൾ തങ്ങളുടെ ചെലവിൽ തന്നെ തൊഴിലാളികളെ നാട്ടിലെത്തിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വലിയ തോതിലുള്ള പ്രവർത്തനമാണ് നടത്തിയത്. സുപ്രീംകോടതി ഉത്തരവ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. https://youtu.be/5o6C1ZwjzlI

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in