Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആർഎസ്എസ്-ബിജെപി പരിപാടി; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ആർഎസ്എസ്-ബിജെപി പരിപാടി; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്
  ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കോൺഗ്രസ്. കോടിക്കണക്കിന് ജനങ്ങളുടെ ആരാധനാ മൂർത്തിയാണ് ശ്രീരാമൻ. എന്നാല്‍ പ്രതിഷ്ഠാ ചടങ്ങ് തിരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി-ആർഎസ്എസ് നേതാക്കൾ ഉപയോഗിക്കുന്നു. ബിജെപി-ആർഎസ്എസ് പരിപാടിയാണ് പ്രതിഷ്ഠാ ചടങ്ങ് എന്ന് വ്യക്തമായതുകൊണ്ടാണ് ക്ഷണം നിരസിക്കുന്നതെന്ന് കോൺഗ്രസ്‌ വിശദീകരിച്ചു. മതവിശ്വാസം വ്യക്തിപരമായ വിഷയമാണ്. ബിജെപിയും ആർഎസ്എസും അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയെന്നും കോൺഗ്രസ്‌ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ് പണി പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് നടത്തുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. അതിനാല്‍ ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടുതന്നെ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നതായി കോണ്‍ഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. എഐസിസി വാർത്താക്കുറിപ്പിന്‍റെ പൂർണ്ണരൂപം:
എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശിന്‍റെ പ്രസ്താവന 10 ജനുവരി 2024 കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് ജനുവരി 24-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കഴിഞ്ഞ മാസം ലഭിച്ചിരുന്നു. നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ശ്രീരാമനെ ആരാധിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണ്. പക്ഷേ ആർഎസ്എസും ബിജെപിയും അയോധ്യയിലെ ക്ഷേത്രത്തിനെ രാഷ്ട്രീയ പദ്ധതിയാക്കി മാറ്റി. പണി പൂർത്തിയാക്കാത്ത ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ബിജെപിയുടെയും ആർഎസ്എസിന്‍റെയും നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് വ്യക്തമാണ്. പൂർണ്ണമായും ആർഎസ്എസ്-ബിജെപി പരിപാടിയാണെന്ന് വ്യക്തമായതിനാല്‍ 2019-ലെ സുപ്രീം കോടതി വിധിയെയും ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെയും മാനിച്ചുകൊണ്ടുതന്നെ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും ക്ഷണം ആദരപൂർവം നിരസിക്കുന്നു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in