Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ദുരന്തത്തിൽ അനുശോചിച്ച് സോണിയാ ഗാന്ധി

വയനാട് ദുരന്തത്തിൽ അനുശോചിച്ച് സോണിയാ ഗാന്ധി
  ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിൽ അനുശോചിച്ച് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സണ്‍ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് വയനാട്ടിലെ ദുരന്തത്തിൽ സോണിയാ ഗാന്ധി അഗാധമായ ദുഃഖം രേഖപ്പെടുത്തിയത്. അപകടത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി സോണിയാ ഗാന്ധി പറഞ്ഞു. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ  സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അംഗങ്ങൾ മൗനമാചാരിച്ചു. രാജ്യസഭാ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ തുടങ്ങിയ എംപിമാർ സന്നിഹിതരായിരുന്നു. രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളിൽ യോഗത്തിൽ അവർ ആശങ്ക അറിയിച്ചു. സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തയാറാകാത്തതിനെയും സോണിയാ ഗാന്ധി വിമർശിച്ചു.  

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in