Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സമാനമായ ഫലം പ്രൊഫൈലിൽ; മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംശയവുമായി ദി​ഗ് വിജയ് സിങ്

സമാനമായ ഫലം പ്രൊഫൈലിൽ; മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംശയവുമായി ദി​ഗ് വിജയ് സിങ്
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സംശയം ഉയർത്തി കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് സംശയിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അതിന് തെളിവായി അദ്ദേഹം രണ്ട് സ്ക്രീൻ ഷോട്ടുകളും പുറത്തുവിട്ടു. ബിജെപി പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലെ ഫലത്തിലെയും സാമ്യതയാണ് ദി​ഗ് വിജയ് സിങ് ചൂണ്ടിക്കാട്ടിയത്. ഖച്റോഡ് നിയമസഭാ സീറ്റിൽ ഓരോ സ്ഥാനാർത്ഥിക്കും എത്ര വോട്ട് ലഭിച്ചുവെന്നും മാർജിൻ എത്രയാണെന്നും ബിജെപി പ്രവർത്തകൻ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് പ്രവചിച്ചത് കൃത്യമായതെങ്ങനെയെന്നും ദി​ഗ് വിജയ് സിങ് ചോദിച്ചു. ബിജെപി അനുയായി അനിൽ ചജ്ജേദിന്‍റെ പ്രൊഫൈലിൽ ഡിസംബർ ഒന്നിന് സമാനമായ ഫലം വന്നതെങ്ങനെയെന്ന് ദി​ഗ് വിജയ് സിങ് ചോദിച്ചു. ഉജ്ജൈൻ ജില്ലയിലെ അസംബ്ലി മണ്ഡലത്തിൽ 1,78,364 വോട്ടുകൾ പോൾ ചെയ്തതായി ഡിസംബർ 1 ലെ പോസ്റ്റിൽ ചജ്ജേദ് കുറിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥിക്ക് 93,000 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 77,000 വോട്ടുമാണ് അദ്ദേഹം പ്രവചിച്ചത്. ഫലം വന്നപ്പോൾ  93,552 (ബിജെപി), 77,625 (കോൺഗ്രസ്) എന്നിങ്ങനെയായിരുന്നു വോട്ടുനില.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in