Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആദായ നികുതി വകുപ്പ് നോട്ടീസ് സുപ്രീം കോടതിയിൽ നാളെ പരാമർശിക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ഇല്ലാതാക്കാനുള്ള നീക്കവും അറിയിക്കും

ആദായ നികുതി വകുപ്പ് നോട്ടീസ് സുപ്രീം കോടതിയിൽ നാളെ പരാമർശിക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ഇല്ലാതാക്കാനുള്ള നീക്കവും അറിയിക്കും
ന്യൂഡല്‍ഹി: തുടർച്ചയായി  ആദായ നികുതി വകുപ്പ്  നോട്ടീസുകള്‍ അയക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കോൺഗ്രസ്. നാളെ സുപ്രീം കോടതിയിൽ വിഷയം പരാമർശിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. 3567 കോടിയുടെ നോട്ടീസാണ് ഇതുവരെ ആദായ നികുതി വകുപ്പ് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കഴിഞ്ഞ ദിവസം 1744 കോടിയുടെ നോട്ടീസ് കൂടി കോൺഗ്രസിന് കിട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് സംഭവം സുപ്രീം കോടതിയില്‍ പരാമർശിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 2014 മുതൽ 2017 വരെയുള്ള നികുതിയും പിഴയും ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്ന് കോൺഗ്രസ് സുപ്രീംകോടതിയെ അറിയിക്കും.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in