Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കാര്‍ഷികവിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം; ചിന്തന്‍ ശിവിറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സമിതി

കാര്‍ഷികവിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം; ചിന്തന്‍ ശിവിറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സമിതി
ഉദയ്പുര്‍: കാർഷികവിളകൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കാർഷികവിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി നവസങ്കൽപ്പ് ചിന്തൻ ശിവിറിൽ റിപ്പോർട്ട് സമർപ്പിച്ചു. കർഷകർക്കായി മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് സമിതി വിലയിരുത്തി. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും സമിതി അധ്യക്ഷനായ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകരോട് സൗഹാർദ്ദപരമായ സമീപനമല്ല മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് സമിതി വിലയിരുത്തി. കർഷകർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകർക്കായി നിരവധി പദ്ധതികൾ നടപ്പാക്കി. നിരവധി ആനുകൂല്യങ്ങളും നൽകി. ഛത്തീസ്ഗഢ് സർക്കാർ കർഷകർക്ക് വൈദ്യുതി സബ്‌സിഡി നൽകുന്നു. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ എന്താണ് കർഷകർക്ക് വേണ്ടി ചെയ്തത്. മോദി സർക്കാർ അധികാരത്തിലേറിയശേഷം കർഷകരുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും സമിതിയിൽ നിർദേശമുയർന്നു. കാർഷികവിളകൾക്ക് കുറഞ്ഞ താങ്ങുവില നടപ്പാക്കാൻ ഓർഡിനൻസോ നിയമോ കൊണ്ടുവരണമെന്ന് സമിതിയിൽ ആവശ്യമുയർന്നു. ശക്തിസിംഗ് ഗോഹിൽ, നാനാ പടോളി തുടങ്ങിയവരും ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in