Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാട്: പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാട്: പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. ഹർജികളിലെ പിഴവുകൾ തിരുത്തി പുതിയ ഫയൽ സമർപ്പിച്ചശേഷം വാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് പിണറായി വിജയൻ കോടതിയെ സമീപിച്ചപ്പോൾ ‘എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്?’ എന്ന് കോടതി ഉന്നയിച്ച ചോദ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.

പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, ടി. വീണ, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ട് ആകെ നാല് സെറ്റ് അപ്പീലുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശവും തുടർനടപടികളും സ്റ്റേ ചെയ്യണമെന്നുമാണ് ഹർജികളിലെ പ്രധാന ആവശ്യം.

തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമാണ് അപ്പീലുകളിൽ ഉന്നയിക്കുന്ന പ്രധാന വാദം. സമാന വിഷയങ്ങൾ നേരത്തെ ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ പരിശോധിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താമെന്ന സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് സിംഗിൾ ബെഞ്ചിന്റെ വിധിയെന്നും, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യമായ തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളിൽ ഇല്ലെന്നും വാദിക്കുന്നുണ്ട്. 

മുദ്രവച്ച കവറിലെ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി ഉത്തരവിട്ടത് ശരിയല്ലെന്നും പൊതുതാൽപര്യ സ്വഭാവമുള്ള ഹർജി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലായിരുന്നുവെന്നും അപ്പീലുകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന നിർദേശം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ ഡിവിഷൻ ബെഞ്ച് നാളെ സ്വീകരിക്കുന്ന നിലപാട് കേസിൽ നിർണായകമാകും.





Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in