Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇന്ന് ചിങ്ങം ഒന്ന്', പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം വരവായി, മലയാളികള്‍ക്കിത് കര്‍ഷകദിനം

'ഇന്ന് ചിങ്ങം ഒന്ന്', പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം വരവായി, മലയാളികള്‍ക്കിത് കര്‍ഷകദിനം

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസമായ കര്‍ക്കടകത്തിന്റെ വറുതിയും തോരാമഴയും താണ്ടി, സമൃദ്ധിയുടെ സ്വര്‍ണ്ണപ്രഭയുമായി പൊന്നിന്‍ ചിങ്ങമാസം വീണ്ടുമെത്തി. മലയാളിക്ക് ചിങ്ങം ഒന്ന് പുതുവര്‍ഷപ്പിറവി മാത്രമല്ല, അധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്ന കര്‍ഷകദിനം കൂടിയാണ്. മണ്ണില്‍ വിത്തെറിഞ്ഞ് കാത്തിരുന്ന കര്‍ഷകന്റെ മനസ്സില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിരിയുന്ന കാലമാണിത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളില്‍ പൊന്‍കതിരുകള്‍ വിളഞ്ഞുനില്‍ക്കുന്ന കാഴ്ചകളും, മഴക്കോളുമാറി തെളിയുന്ന മാനവും ചിങ്ങപ്പുലരിയുടെ മാറ്റ് കൂട്ടുന്നു.

ഓണത്തിന്റെ വരവറിയിച്ച് തൊടിയിലും പറമ്പിലും തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂത്തുലഞ്ഞു കഴിഞ്ഞു. ദുരിതങ്ങളും കഷ്ടപ്പാടുകളും മറന്ന്, സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും കൊയ്ത്തുത്സവത്തിലേക്ക് മലയാളി മനസ്സുകള്‍ ഇനി ഒന്നിച്ചിറങ്ങുകയാണ്.

പൊന്നോണക്കാലത്തിന്റെ പ്രതീക്ഷകളുമായി വീണ്ടുമൊരു ചിങ്ങം കൂടി. ഈ പുതിയ വർഷം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. ആശംസകൾ!


Related articles

See all
Popular News

'വയനാടിന്റെ വികസനഭാവിക്കും കാര്‍ഷിക മേഖലയ്ക്കും ഉണര്‍വേകുന്ന ബജറ്റ്'; സ്വാഗതം ചെയ്ത് കൃഷി...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in