Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനങ്ങളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല'; എന്തുകൊണ്ട് അറസ്റ്റിലായെന്ന ചോദ്യത്തിന് മറുപടിയുമായി ചിദംബരം

'ജനങ്ങളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല'; എന്തുകൊണ്ട് അറസ്റ്റിലായെന്ന ചോദ്യത്തിന് മറുപടിയുമായി ചിദംബരം
ന്യൂഡല്‍ഹി: തന്റെ അറസ്റ്റിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ട്വീറ്റുമായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. കുടുംബമാണ് തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് ഒരു സന്ദേശം. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്തുകൊണ്ട് ഉദ്യോഗസ്ഥര്‍ ആരും അറസ്റ്റിലാകുന്നില്ല എന്ന ചോദ്യമാണ് ട്വീറ്റിലൂടെ ചിദംബരം ഉന്നയിക്കുന്നത്. എന്റെ ആവശ്യപ്രകാരം കുടുംബമാണ് ഈ ട്വിറ്റ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഡസനോളം ഉദ്യോഗസ്ഥരുണ്ടെങ്കിലും ആരും അറസ്റ്റിലായിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ മാത്രം അറസ്റ്റിലായത്. അവസാന ഒപ്പ് ഇട്ടത് നിങ്ങളാണ് എന്നതുകൊണ്ടാണോ അറസ്റ്റ് ചെയ്തത്?' എന്ന് ആളുകള്‍ ചോദിക്കുന്നു. എനിക്ക് അതിന് ഉത്തരമില്ല. -ചിദംബരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു. 'ഒരു ഉദ്യോഗസ്ഥനും തെറ്റൊന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റിലാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് രണ്ടാമത്തെ ട്വീറ്റ്. വ്യാഴാഴ്ച വൈകുന്നേരമാണ് ചിദംബരത്തെ തിഹാറിലെ ഏഴാം നമ്പര്‍ ജയിലിലാക്കിയത്.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in