Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതിയ ഗവർണർ

കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതിയ ഗവർണർ
  ഡൽഹി: കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെ മാറ്റി. രാജേന്ദ്ര വിശ്വനാഥ്​ ആർലേകർ കേരളത്തിന്‍റെ പുതിയ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറാണ്​. ആരിഫ്​ മുഹമ്മദ്​ ഖാൻ പകരം ബിഹാറിന്‍റെ ചുമതലയേൽക്കും. ഗോവയിലെ ബിജെപി നേതാവായ ആർലേകർ സ്​പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. കൂടാതെ 2021-2023 കാലയളവിൽ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ്​ കുമാർ ഭല്ല മണിപ്പൂരിന്‍റെയും മുൻ സൈനിക മേധാവി ജനറൽ വി.കെ സിങ്​ മിസോറമിന്‍റെയും ഗവർണറാകും. ഒഡിഷ ഗവർണർ രഘുഭർ ദാസിന്‍റെ രാജിയും​ രാഷ്​ട്രപതി അംഗീകരിച്ചു. പകരം മിസോറമിലെ ഗവർണർ ഹരി ബാബു കമ്പംപട്ടിയെ ഒഡിഷ ഗവർണറായി നിയമിച്ചു. സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്‍റെ മാറ്റം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കുള്ള മാറ്റം. ഈ മാറ്റത്തിന് രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടെന്ന വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. 2019 സെപ്​റ്റംബർ ഒന്നിനാണ്​ ആരിഫ്​ മുഹമ്മദ്​ ഖാൻ കേരള ഗവർണറായി ചുമതലയേൽക്കുന്നത്​. നിരന്തരം സംസ്​ഥാന സർക്കാരിന്​ തലവേദന സൃഷ്​ടിച്ചിരുന്ന ഗവർണർ കൂടിയായിരുന്നു ഇദ്ദേഹം. നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാരും നേരിട്ട്​ ഏറ്റുമുട്ടിയിരുന്നു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in