Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആദായനികുതി ഘടനയിൽ മാറ്റം : 5 ലക്ഷം വരെ നികുതിയില്ല ; 5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10% നികുതി

ആദായനികുതി ഘടനയിൽ മാറ്റം :  5 ലക്ഷം വരെ നികുതിയില്ല ; 5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10% നികുതി
ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അഞ്ച് ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ച് ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15 ശതമാനം മാത്രമാകും നികുതി. നിലവിൽ അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനം നികുതിയും ഇത്തവണ പ്രഖ്യാപിച്ചു. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിന് മേൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി നൽകണം. ആദായനികുതി കണക്കുകൂട്ടുമ്പോൾ നിലവിലുണ്ടായിരുന്ന നൂറ് ഇളവുകളിൽ 70 എണ്ണം പിൻവലിച്ചിട്ടുണ്ട്. ഇതോടൊപ്പം പുതിയ നിരക്കോ പഴയ നിരക്കോ തുടരുന്നതിനും അനുമതി നൽകിയതായി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ കോർപറേറ്റ് ടാക്‌സ് 15 ശതമാനം മാത്രമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം പല പൊതുമേഖല ഓഹരികളും വിറ്റഴിക്കാൻ ബജറ്റ് നിർദേശിക്കുന്നുണ്ട്. നികുതി ഘടനയിലെ പരിഷ്‌കാരങ്ങളും കോർപറേറ്റ് നികുതികൾ കുറച്ചതും സ്വകാര്യ മേഖലയ്ക്ക് നേട്ടം ഉണ്ടാകാൻ മാത്രമേ കഴിയു എന്നാണ് ധനകാര്യ വിദഗ്ധരുടെ നിരീക്ഷണം.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in