Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുകൃതം സുവര്‍ണ്ണം ; ഉമ്മന്‍ ചാണ്ടിക്ക് വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേർന്ന് പ്രമുഖർ | Live Video

സുകൃതം സുവര്‍ണ്ണം ; ഉമ്മന്‍ ചാണ്ടിക്ക് വീഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ നേർന്ന് പ്രമുഖർ | Live Video
  കോട്ടയം : ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്‍റെ സുവർണ ജൂബിലിയുടെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നേരിട്ട് പങ്കെടുക്കാനാകാത്ത നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നത്. സമാനകളില്ലാത്ത രാഷട്രീയ നേട്ടത്തിന്‍റെ ഉടമയാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രമുഖ നേതാക്കൾ പറഞ്ഞു. സ്നേഹവും കരുതലുമാണ് ഉമ്മൻ ചാണ്ടിയുടെ മുഖമുദ്രയെന്ന് രാഹുൽ ഗാന്ധി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ  ആശംസാ പ്രസംഗം മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ വായിച്ചു. അപൂർവ്വമായ രാഷ്ട്രീയ നേട്ടത്തിന് ഉടമയാണ് ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ നൂറ് ശതമാനവും ആത്മാർത്ഥത പുലർത്തുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. പകരം വെക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി അഭിപ്രായപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.കെ കുഞ്ഞാലികുട്ടി എം.പി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാൽ, കർദിനാൾ മാർ ബസേലിയേസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, മാർ ജോസഫ് പവത്തിൽ, മാർ ജോർജ് ആലഞ്ചേരി, ജി സുകുമാരൻ നായർ തുടങ്ങി നിരവധി പ്രമുഖരും വീഡിയോ സന്ദേശത്തിലൂടെ ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേർന്നു.   https://www.facebook.com/JaihindNewsChannel/videos/341840500357670

Related articles

See all
Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Save your stories

Sign in