Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേണല്‍ സോഫിയാ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ബിജെപി മന്ത്രിക്കെതിരെ കേസെടുത്തു

കേണല്‍ സോഫിയാ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ബിജെപി മന്ത്രിക്കെതിരെ കേസെടുത്തു
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവും മന്ത്രിയുമായ വിജയ് ഷായ്‌ക്കെതിരെ പോലീസ് കേസെടുത്തു. മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി നേതാവ് വിജയ് ഷായ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിജയ് ഷായ്‌ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് പൊലീസിന് നിര്‍ദേശവും നല്‍കി. മധ്യപ്രദേശ് മന്ത്രിയായ വിജയ ്ഷാ, കേണല്‍ സോഫിയ ഖുറേഷിയെ 'ഭീകരരുടെ സഹോദരി' എന്നു വിളിച്ചത് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഈ നടപടി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. പരാമര്‍ശം വിവാദമായതോടെ മന്ത്രി വാക്കുകള്‍ മയപ്പെടുത്തുകയും ചെയ്തിരുന്നു. ''സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണെന്നും മന്ത്രി പിന്നീട് പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in