Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം ; മതം അടിസ്ഥാനമാക്കരുത് : അമർത്യാ സെന്‍

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം ; മതം അടിസ്ഥാനമാക്കരുത് : അമർത്യാ സെന്‍
ബംഗളുരു : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ പുരസ്കാര ജേതാവ് അമർത്യാ സെന്‍.  നിയമം ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്ന് അമർത്യാ സെൻ പറഞ്ഞു. ഇന്‍ഫോസിസ് സയന്‍സ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള പൗരത്വ നിർണയം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി തള്ളാന്‍ സുപ്രീം കോടതി തയാറാകണം. ഒരാള്‍ ജനിച്ചതും വളർന്നതും എവിടെ എന്നത് അടിസ്ഥാനപ്പെടുത്തി  പൗരത്വം നിർണയിക്കുന്നത് മനസിലാക്കാം. എന്നാല്‍ ഇതിനെ മതവുമായി ബന്ധപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തെയും അമർത്യാ സെന്‍ അപലപിച്ചിരുന്നു. സംഭവത്തില്‍ സർവകലാശാല അധികൃതർക്കും പൊലീസിനും വീഴ്ച പറ്റിയെന്ന് അമർത്യാ സെന്‍ പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in