Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ സിം; ഫ്രീഡം 2.0 പദ്ധതിയിൽ കിടിലൻ ഓഫറുകൾ

ഒരു രൂപയ്ക്ക് ബിഎസ്എൻഎൽ സിം; ഫ്രീഡം 2.0 പദ്ധതിയിൽ കിടിലൻ ഓഫറുകൾ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫ്രീഡം 2.0 പദ്ധതിയുടെ ഭാഗമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. വെറും ഒരു രൂപയ്ക്ക് പുതിയ ബിഎസ്എൻഎൽ സിം കാർഡ് സ്വന്തമാക്കാനാകും. പുതിയ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിന ഡേറ്റ, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഓഫറിന്റെ ഭാഗമായി ലഭിക്കും.

ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെയാണ് ഫ്രീഡം 2.0 പദ്ധതിയുടെ ഭാഗമായുള്ള ഓഫർ ലഭ്യമാകുക. ഒരു രൂപയ്ക്ക് സിം കാർഡ് സ്വന്തമാക്കുന്നവർക്ക് 24 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം പ്രതിദിനം 1 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും.

ഇതിന് പുറമേ, 2399 രൂപയുടെ ദീർഘകാല വാലിഡിറ്റി റീച്ചാർജ് പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ തുക മുടക്കി പുതിയ സിം കണക്ഷൻ എടുക്കാതെ ബിഎസ്എൻഎൽ സേവനങ്ങൾ പരീക്ഷിച്ചുനോക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഒരു രൂപ സിം ഓഫർ ഏറെ പ്രയോജനകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.






Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Popular News

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് ഫീസ്: ഒക്ടോബർ 15 മുതൽ സ്വീകരിക്കില്ലെന്ന് ഹോട്ട...

Save your stories

Sign in