Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

കൊവിഡ് വൈറസ് വ്യാപനം തീവ്രമാകുന്നു; ബ്രിട്ടണിൽ വീണ്ടും സമ്പൂർണ്ണ അടച്ചിടൽ

കൊവിഡ് വൈറസ് വ്യാപനം തീവ്രമാകുന്നു; ബ്രിട്ടണിൽ വീണ്ടും സമ്പൂർണ്ണ അടച്ചിടൽ
ബ്രിട്ടണിൽ വീണ്ടും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. രോഗവ്യാപന ശേഷി കൂടിയ പുതിയ കൊവിഡ് വൈറസ് വ്യാപമായി പടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച അർദ്ധരാത്രി മുതൽ ഫെബ്രുവരി പകുതിവരെയാണ് നിലവിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം പെട്ടെന്ന് ക്രമാതീതമായി പെരുകുന്നത് കണക്കിലെടുത്താണ് അടച്ചിടലിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇത്തവണയും ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. കോളേജുകളും സ്‌കൂളുകളും അടച്ചിടും. ബ്രിട്ടണിൽ നാല് മാസം മുൻപാണ് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയത്. വരുന്ന ആഴ്ചകൾ കഠിനമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in