Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന് മുമ്പ് ബോംബ് സ്ഫോടനം ; 2 പേർക്ക് പരിക്ക്, 3 പേർ അറസ്റ്റിൽ

ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന് മുമ്പ് ബോംബ് സ്ഫോടനം ; 2 പേർക്ക് പരിക്ക്, 3 പേർ അറസ്റ്റിൽ
ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന് മുമ്പുണ്ടായ  ബോംബ് സ്ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്ക്. പൂർബ ബർധമാൻ ജില്ലയിലെ കേതുഗ്രാം മണ്ഡലത്തിലാണ് സ്ഫോടനമുണ്ടായത്.  വ്യാഴാഴ്ച രാത്രി പ്രദേശത്തെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്ന് ബോംബ് നിർമിക്കുന്ന സാമഗ്രികൾ ഉൾപ്പെടെ കണ്ടെത്തിയതായി റൂറൽ എ.എസ്.പി ധുർബ ദാസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പരസ്പര ആരോപണങ്ങളുമായി തൃണമൂലും ബിജെപിയും രംഗത്തെത്തി. പ്രതികളെ  ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്ഫോടനം നടന്ന വീട്ടിൽ തന്നെയാണ് ബോംബ് നിർമിച്ചതെന്നും പൊലീസ് അറിയിച്ചു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. 43 മണ്ഡലങ്ങളിലായി 306 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒരു കോടി വോട്ടർമാർ ആറാം ഘട്ടത്തില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ ഉണ്ടാക്കിയത്. 43ൽ 32 സീറ്റുകളും തൃണമൂൽ കോൺഗ്രസ് ജയിച്ചിരുന്നു. എന്നാൽ 2019ല്‍ 19 സീറ്റുകളിൽ ബിജെപി മുന്നേറ്റം നടത്തി.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in