Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സത്യപ്രതിജ്ഞക്ക് മുന്നേ എൻഡിഎയിൽ പൊട്ടിത്തെറി: കാബിനറ്റില്‍ സ്ഥാനം ഇല്ല; മന്ത്രിസഭയിലേക്കില്ല, ഇടഞ്ഞ് എന്‍സിപി

സത്യപ്രതിജ്ഞക്ക് മുന്നേ എൻഡിഎയിൽ പൊട്ടിത്തെറി: കാബിനറ്റില്‍ സ്ഥാനം ഇല്ല; മന്ത്രിസഭയിലേക്കില്ല, ഇടഞ്ഞ് എന്‍സിപി
  ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. എന്‍സിപി അജിത് പവാര്‍ പക്ഷം മന്ത്രിസഭയില്‍ ചേരാനില്ലെന്ന നിലപാട് എടുത്തു.  മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാത്തതാണ് എന്‍സിപിയുടെ പ്രതിഷേധത്തിന് കാരണം. മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന് കാബിനറ്റ് പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രഫുല്‍ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്.  എന്‍സിപി മഹാരാഷ്ട്ര അധ്യക്ഷനുമായ സുനില്‍ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല.  ഇതോടെയാണ് അജിത് പവാര്‍ പക്ഷം കലാപ്പക്കൊടി ഉയര്‍ത്തിയത്. അതേസമയം മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15നാണ് ആരംഭിക്കുക. രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം ബിജെപിയുടെ മുതിർന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in